Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates Chess

ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെസ്;​​ അ​​ന്ന​​യെ വീഴ്ത്തി ദി​​വ്യ

പെ​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​നം. എ​​ട്ടാം റൗ​​ണ്ടി​​ല്‍ യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സ്ചു​​ക്കി​​നെ ദി​​വ്യ കീ​​ഴ​​ട​​ക്കി.

പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​ന്ന ഈ ​​ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ വ​​ഴ​​ങ്ങു​​ന്ന ആ​​ദ്യ തോ​​ല്‍​വി​​യാ​​ണി​​ത്.

മ​​റ്റൊ​​രു ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​യ ആ​​ര്‍. വൈ​​ശാ​​ലി എ​​ട്ടാം റൗ​​ണ്ടി​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. എ​​ട്ട് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 4.5 പോ​​യി​​ന്‍റു​​മാ​​യി അ​​ന്ന ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

ദി​​വ്യ ദേ​​ശ്മു​​ഖ്, ചൈ​​ന​​യു​​ടെ സു ​​ജി​​നെ​​ര്‍, ആ​​ര്‍. വൈ​​ശാ​​ലി, റ​​ഷ്യ​​യു​​ടെ കാ​​റ്റെ​​റി​​ന ലാ​​ഗ്നോ എ​​ന്നി​​വ​​ര്‍​ക്കും 4.5 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്. 14 റൗ​​ണ്ടു​​ള്ള പോ​​രാ​​ട്ടം ക​​ടു​​ക്കു​​ക​​യാ​​ണെ​​ന്നു ചു​​രു​​ക്കം.

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജോ​​വാ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് എ​​ട്ടാം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ ആ​​ന്‍​ഡി എ​​സി​​പെ​​ങ്കോ​​യു​​മാ​​യി സ​​മ​​നി​​ല പാ​​ലി​​ച്ചു. എ​​ട്ടു താ​​ര​​ങ്ങ​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​ര​​നാ​​ണ് ആ​​ന്‍​ഡി.

എ​​ട്ട് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 6.5 പോ​​യി​​ന്‍റു​​മാ​​യി ജോ​​വാ​​ഖി​​ര്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ 3.5 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്.

Latest News

Corehub Up